ന്യൂഡല്‍ഹി : അസുഖബാധിതനായി ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ ക...
ന്യൂഡല്‍ഹി : അസുഖബാധിതനായി ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്നലെ ഉണ്ടായില്ല.
പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പോപ്പിന് ഉണ്ടായില്ലെന്നും വത്തിക്കാന്‍ അറിയിച്ചു. 48 മണിക്കൂര്‍ കൂടി പോപ്പ് നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ ദിവസം വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നത്.
Key Words: Pope Francis, Observation, Health Issue
COMMENTS