കൊച്ചി : കളമശ്ശേരിയില്‍ ഗവ. പോളിടെക്നിക് കോളജിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ഇടനിലക്കാരായ പൂര്‍വവിദ്യാര്‍ഥികളെ പോലിസ് പിടിയില്‍. പൂര്‍വ വി...
കൊച്ചി : കളമശ്ശേരിയില്‍ ഗവ. പോളിടെക്നിക് കോളജിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ഇടനിലക്കാരായ പൂര്‍വവിദ്യാര്‍ഥികളെ പോലിസ് പിടിയില്‍. പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരിന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം പൊലിസ് അറസ്റ്റ് ചെയ്യും.
ഇന്നലെ അര്‍ധരാത്രിയോടെയാണ് എറണാകുളം പരിസരത്തുനിന്ന് കളമശേരി പൊലിസും പ്രത്യേക സംഘവും ഡാന്‍സാഫ് സംഘവും കസ്റ്റഡിയിലെടുക്കുന്നത്. 1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴിയില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് പൂര്‍വവിദ്യാര്‍ഥികളാണെന്ന് വ്യക്തമായിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകസംഘം തിരച്ചില്‍ ശക്തമാക്കിയിരുന്നു. സമാനരീതിയിലുള്ള ലഹരികേസുകളില്‍ ആഷിക് ഉണ്ടെന്ന സൂചനയും വിദ്യാര്‍ഥികളില്‍ നിന്ന് പൊലിസിനു ലഭിച്ചിട്ടുണ്ട്. ആഷികിനൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നും മറ്റു ക്യാംപസുകളിലും ഇയാള്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നുണ്ടോ എന്നും അന്വേഷിക്കും.
Key Words: Polytechnic Ganja Case, Arrest
COMMENTS