തിരുവനന്തപുരം : നാല്പത് ദിവസം കടന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ രാഷ്ടീയമാണെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ ലക്ഷ്യങ്...
തിരുവനന്തപുരം : നാല്പത് ദിവസം കടന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ രാഷ്ടീയമാണെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീര്‍ക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞത്.
ആശാ വര്‍ക്കര്‍മാരുടെ ഉറപ്പായ വേതനത്തില്‍ 8,200 രൂപയും സംഭാവന ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുകയും തൊഴിലാളിയായി അംഗീകരിക്കാത്ത കേന്ദ്രത്തിനെതിരെ മിണ്ടാതിരിക്കുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചത്. കേന്ദ്രത്തിന് വേണ്ടി സംഘടിപ്പിച്ച സമരമാണിതെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് ആരോപിച്ചു.
Key Words: Politics, Asha Workers' Strike, MB Rajesh
COMMENTS