കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നുവയസ്സുകാരന്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ സിയാലിനെ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്...
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നുവയസ്സുകാരന്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ സിയാലിനെ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) സംരക്ഷിച്ച് പൊലീസ്. കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കോണ്‍ട്രാക്ടര്‍മാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.
മാലിന്യക്കുഴി അലക്ഷ്യമായി തുറന്നിട്ടതിന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസില്‍ സിയാല്‍ ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മാലിന്യക്കുഴിക്ക് ചുറ്റും ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും കോണ്‍ട്രാക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് സിയാലിന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കോണ്‍ട്രാക്ടര്‍മാരെ മാത്രം പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്.
വിമാനത്താവളത്തിലെ കഫേയ്ക്ക് പുറത്തുള്ള മാലിന്യക്കുഴിയില്‍ വീണായിരുന്നു മൂന്ന് വയസ്സുകാരനായ റിഥാന്‍ മരിച്ചത്. രാജസ്ഥാനില്‍ നിന്നും മൂന്നാറില്‍ വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘത്തിലായിരുന്നു റിഥാന്‍.
Key Words: Police, Nedumbassery Airport
COMMENTS