ഗാസ സിറ്റി : ഗാസയുദ്ധത്തില്‍ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികള്‍. വടക്കന്‍ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയില്‍ നൂറുകണക്കിനു പലസ്തീനികളാണ് ...
ഗാസ സിറ്റി : ഗാസയുദ്ധത്തില്‍ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികള്‍. വടക്കന്‍ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയില്‍ നൂറുകണക്കിനു പലസ്തീനികളാണ് ഹമാസിനെതിരെ പ്രതിഷേധിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് 'ഹമാസ് ഔട്ട്' മുദ്രാവാക്യവുമായി പലസ്തീനികളുടെ പ്രതിഷേധം. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിന്‍വാങ്ങണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഹമാസ് അനുകൂലികള്‍ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും പലസ്തീനികള്‍ ആവശ്യമുന്നയിച്ചു.
എന്നാല്‍, പ്രതിഷേധക്കാരെ തുരത്തിയോടിക്കാന്‍ മുഖംമൂടി ധരിച്ച ആയുധധാരികള്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിന്‍വാങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഗാസയുടെ കൂടുതല്‍ ഭാഗങ്ങളില്‍നിന്ന് ഒഴിയാന്‍ പലസ്തീനികളോട് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 20ല്‍ അധികം പലസ്തീനികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.
Key Words: Palestinians Protest, Hamas, Gaza
							    
							    
							    
							    
COMMENTS