കൊച്ചി : നടന്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം, പ്രിയ താരത്തിന്റെ വീട്ടില്‍ താമസിക്കാനൊരു സുവര്‍ണാവസരം. മമ്മൂട്ടിയുടെ കൊച്ചി പനമ്പി...
കൊച്ചി : നടന്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം, പ്രിയ താരത്തിന്റെ വീട്ടില്‍ താമസിക്കാനൊരു സുവര്‍ണാവസരം. മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ഇപ്പോള്‍ ആരാധകര്‍ക്കും ടൂറിസ്റ്റുകള്‍ക്കുമായിട്ട് തുറന്നു കൊടുത്തിരിക്കുന്നത്. ഇവിടെ മമ്മൂട്ടി കുടുംബത്തോടൊപ്പം വര്‍ഷങ്ങളോളം താമസിച്ചിരുന്നു. മമ്മൂട്ടി സ്യൂട്ട്, ദുല്‍ഖര്‍ അബോഡ്, സുറുമീസ് സ്‌പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളിലായി എട്ടു പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് വികേഷന്‍ എന്ന ഹോസ്പിറ്റാലിറ്റി കമ്പനി ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ ഇവിടെ താമസിക്കാന്‍ സാധിക്കും.
ഇവിടെ എത്തുന്നവര്‍ക്ക് അദ്ദേഹത്തെ കാണാനോ കുടുംബത്തെ കാണാനോ കഴിയില്ല. എറണാകുളം ഇളംകുളത്തുള്ള വീട്ടിലാണ് മമ്മൂട്ടിയുടെ താമസം. പ്രൈവറ്റ് തിയേറ്റര്‍, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പര്‍ട്ടി ടൂര്‍ ഉള്‍പ്പെടെ ഒരു രാത്രി ഇവിടെ തങ്ങാന്‍ എഴുപത്തയ്യായിരം രൂപയാണ്.
നിലവില്‍, 9778465700, 9778455700 എന്നീ നമ്പറുകളില്‍ ഫോണ്‍ വഴി മാത്രമേ ഈ സൗകര്യം ബുക്ക് ചെയ്യാന്‍ കഴിയൂ. reservations@vkation.com എന്ന ഇമെയില്‍ വഴിയും കൂടുതല്‍ വിവരങ്ങളറിയാം.
Key Words: Mammootty, Home Stay, Movie News
COMMENTS