തിരുവനന്തപുരം : എല്ലാവരെയും സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാന്‍ പറ്റില്ലെന്നും പത്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല എന്നും എകെ...
തിരുവനന്തപുരം : എല്ലാവരെയും സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാന്‍ പറ്റില്ലെന്നും പത്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല എന്നും എകെ ബാലന്‍.
കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങില്ലെന്നും മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പായും തിരിച്ചു വരുമെന്നും അത്രയക്കും ആത്മവിശ്വാസം തനിക്കുണ്ടെന്നും എ.കെ ബാലന്‍.
പത്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല എന്നും നടത്തുന്ന പരസ്യ പ്രതികരണം വര്‍ഗശത്രുക്കള്‍ക്ക് സഹായകരമാകരുതെന്നും പത്മകുമാറിന്റെ വിമര്‍ശനം പെട്ടെന്നുള്ള വികാരത്തിന്റെ പുറത്താകാമെന്നും എ.കെ ബാലന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ലെന്നും പൂര്‍ണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പത്മകുമാറൊന്നും പാര്‍ട്ടിക്കു പ്രശ്‌നമുള്ള കാര്യമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രതികരിച്ചിരുന്നു.
COMMENTS