വാഷിങ്ടന്‍: ഈ വര്‍ഷത്തെ സമാധാന നോബേലിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പയും പട്ടികയിലുണ്ടെന്നാണ് വിവരം. വ്യക്തികളെ...
വാഷിങ്ടന്‍: ഈ വര്‍ഷത്തെ സമാധാന നോബേലിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പയും പട്ടികയിലുണ്ടെന്നാണ് വിവരം. വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടെ മൂന്നൂറോളം പേരെ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍ നോബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമനിര്‍ദേശങ്ങളാണ് ഇത്തവണ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇത് 286 പേരായിരുന്നു. ഔദ്യോഗിക പട്ടിക 50 വര്‍ഷത്തേക്കു പുറത്തുവിടരുതെന്നാണ് നിയമം. എന്നിരുന്നാലും നാമനിര്‍ദേശം ചെയ്യാന്‍ യോഗ്യതയുള്ള മുന്‍ നോബേല്‍ ജേതാക്കള്‍, നിയമനിര്‍മാതാക്കള്‍, എല്ലാ രാജ്യങ്ങളിലെയും കാബിനറ്റ് മന്ത്രിമാര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ക്ക് അവരവര്‍ നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്താനാകും.
ട്രംപിനെ നാമനിര്‍ദേശം ചെയ്യുമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ഡാരെല്‍ ഇസ്സ വെളിപ്പെടുത്തി. സമാധാന നൊബേലിന് ട്രംപിനെക്കാള്‍ അര്‍ഹതയുള്ളയാള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
COMMENTS