കൊച്ചി : കളമശ്ശേരി പോളി ടെക്‌നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. ഈ ഘട്ടത്തില്‍ ജാമ്യ...
കൊച്ചി : കളമശ്ശേരി പോളി ടെക്‌നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ആകാശിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കൊടതി പറഞ്ഞു.
പ്രതി ആകാശിനെ 14 ദിവസം റിമാൻഡ് ചെയ്തിരുന്നു. വിദ്യാർഥികള്‍ക്ക് കഞ്ചാവ് കൈമാറിയിരുന്ന ബംഗാള്‍ സ്വദേശികളായ സോഹൈല്‍, അഹെന്തോ മണ്ഡല്‍ എന്നിവരും റിമാൻഡിലാണ്.
ആകാശാണ് വിദ്യാർഥികള്‍ക്ക് കഞ്ചാവ് വിറ്റിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോടതി എത്തിയത്. .
കഴിഞ്ഞ 13ന് രാത്രി കളമശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ അഭിരാജ്, ആകാശ്, ആദിത്യൻ എന്നീ വിദ്യാർഥികളെ പൊലീസ് അറസ്റ്റും ചെയ്തു. ഇതില്‍ അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
Key Words: Ganja Case, Polytechnic Case, No Bail
COMMENTS