New Zealand beat South Africa by 50 runs to reach Champions Trophy final. The Kiwis will face India in the final in Dubai on Sunday
കറാച്ചി : ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്നു. ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് കിവികളുടെ എതിരാളികള്‍.
തകര്‍ത്തടിച്ച ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഒരുവേള തിരിച്ചടിക്കുമെന്നു തോന്നിയെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇടറി.
ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കായില്ല. മത്സരത്തിന്റെ അവസാന പന്തില്‍ മില്ലര്‍ സെഞ്ച്വറി തികച്ചുവെങ്കിലും കളി കൈവിട്ടു പോയിരുന്നു.
നേരത്തെ കെയ്ന്‍ വില്യംസണിന്റെയും രച്ചിന്‍ രവീന്ദ്രയുടെയും സെഞ്ചുറികളാണ് ന്യൂസിലന്‍ഡിനെ 362/6 എന്ന നിലയില്‍ എത്തിച്ചത്. രച്ചിന്‍ 108 റണ്‍സെടുത്തപ്പോള്‍ വില്യംസണ്‍ 102 റണ്‍സ് നേടി. 19,000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്റ്സ്മാനായി വില്യംസണ്‍.
ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ രച്ചിനും വില്യംസണും 164 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡാരില്‍ മിച്ചല്‍ (49), ഗ്ലെന്‍ ഫിലിപ്‌സ് (49*) എന്നിവരുടെ സംഭാവനകള്‍ കിവീസിനെ 350 റണ്‍സ് കടത്താന്‍ സഹായിച്ചു.
ഇന്ത്യ ഫൈനലില്‍ എത്തിയതോടെ പാകിസ്ഥാന് എല്ലാ അര്‍ത്ഥത്തിലും നഷ്ടമായി. പാകിസ്ഥാനില്‍ നടക്കേണ്ടിയരുന്ന ഫൈനല്‍ ഇന്ത്യന്‍ ജയത്തോടെ ദുബായിലേക്കു മാറി. ഞായറാഴ്ച പകല്‍ 2.30 മുതലാണ് മത്സരം.
Summary: New Zealand beat South Africa by 50 runs to reach Champions Trophy final. The Kiwis will face India in the final in Dubai on Sunday.
COMMENTS