കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കിയത് നേരത്തെയുള...
കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കിയത് നേരത്തെയുള്ള ഗൂഡലോചനകളുടെ തുടര്‍ച്ചയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
പാര്‍ട്ടിയേയും സംസ്ഥാന സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും കേരളത്തില്‍ എത്തിയിരിക്കുകയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സികളുടെയും ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂലധന ശക്തികള്‍ക്ക് പരവതാനി വിരിച്ചു കൊടുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള സഹകരണ മേഖല കൈക്കലാക്കി ഒതുക്കാന്‍ ശ്രമിക്കുകയാണ്.
തുഷാര്‍ ഗാന്ധിക്കെതിരായ ആര്‍ എസ് എസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. ഗാന്ധിയെ വധിച്ചവരുടെ മാനസികാവസ്ഥ കേരളത്തില്‍ ചിലരിലെങ്കിലും ഉണ്ട്.
Key Words: MV Govindan, ED, K Radhakrishnan
COMMENTS