കൊല്ലം : സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലെ തീരുമാനമാണിത്. ഇതോടൊപ്പം സംസ്ഥാന സ...
കൊല്ലം : സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലെ തീരുമാനമാണിത്.
ഇതോടൊപ്പം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു.
സംസ്ഥാന സമ്മേളനത്തിൽ ഗോവിന്ദനെതിരേ രൂക്ഷമായ വിമർശനം ഉയർന്നുവെങ്കിലും അദ്ദേഹം തന്നെ തുടർന്നാൽ മതിയെന്ന് അന്തിമ തീരുമാനത്തിൽ എത്തുകയായിരുന്നു. പുതിയ സംസ്ഥാന സമിതിയുടെ യോഗം ചേർന്നായിരിക്കും ഗോവിന്ദനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുക.
തനിക്കു നേരെ ഉയർന്ന വിമർശനങ്ങൾക്ക് ഗോവിന്ദൻ അക്കമിട്ട് മറുപടി നൽകുകയും ചെയ്തു . അധികാരമോഹികളാണ് തനിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയതെന്ന് ഗോവിന്ദൻ സമർത്ഥിക്കാൻ ശ്രമിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയത്. ഇപ്പോൾ 72 വയസ്സുള്ള ഗോവിന്ദന് അടുത്ത സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും പ്രായപരിധി നിബന്ധന ബാധകമാകും.
ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രവർത്തനങ്ങളിൽ സംസ്ഥാന സമ്മേളനം സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമർശനങ്ങൾ ഒന്നും സമ്മേളനത്തിൽ ഉയർന്നില്ല.
പുതിയ സംസ്ഥാന സമിതി അംഗങ്ങൾ ഇവരാണ് : ഡി കെ മുരളി - തിരുവനന്തപുരം, എസ് ജയമോഹൻ - കൊല്ലം , എം പ്രകാശൻ മാസ്റ്റർ - കണ്ണൂർ, വി കെ സനോജ് - കണ്ണൂർ, വി വസീഫ് - കോഴിക്കോട്, കെ ശാന്തകുമാരി - പാലക്കാട്, ആർ ബിന്ദു - തൃശ്ശൂർ, എം അനിൽകുമാർ -എറണാകുളം, കെ പ്രസാദ് -ആലപ്പുഴ, ബി ആർ രഘുനാഥ് -കോട്ടയം, എം രാജഗോപാൽ - കാസർഗോഡ് , കെ റഫീഖ് -വയനാട് , എം മെഹബൂബ് -കോഴിക്കോട്, വി പി അനിൽ - മലപ്പുറം, കെ വി അബ്ദുൽ ഖാദർ - തൃശ്ശൂർ, ബിജു കണ്ടക്കൈ - കണ്ണൂർ, ജോൺ ബ്രിട്ടാസ് -കണ്ണൂർ.
COMMENTS