കോഴിക്കോട് : ചോദ്യക്കടലാസ് ചോര്‍ത്തിയതിനു കേസില്‍പ്പെട്ട എം.എസ് സൊല്യൂഷന്‍സ്, വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഓഫറുകളുമായി രംഗത്തം. കേസില്‍ തെളി...
കോഴിക്കോട് : ചോദ്യക്കടലാസ് ചോര്‍ത്തിയതിനു കേസില്‍പ്പെട്ട എം.എസ് സൊല്യൂഷന്‍സ്, വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഓഫറുകളുമായി രംഗത്തം. കേസില്‍ തെളിവെടുപ്പ് നടക്കുമ്പോഴും മുഹമ്മദ് ഷുഹൈബിന്റെ എംഎസ് സൊലൂഷന്‍സ് ട്യൂഷന്‍ സെന്റര്‍ 199 രൂപയ്ക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് ഉറപ്പിക്കാം എന്ന ഓഫറാണ് നല്‍കുന്നത്.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉറപ്പായും വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ നല്‍കുമെന്നാണ് വാഗ്ദാനം. എംഎസ് സൊലൂഷന്‍സിന്റെ പേരില്‍, മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉള്‍പ്പെടെ വച്ചാണ് വാട്‌സാപ് ഗ്രൂപ്പുകളില്‍ പരസ്യം ഷെയര്‍ ചെയ്യുന്നത്.
ഫിസിക്‌സ്, ഗണിതം, ബയോളജി, കെമിസ്ട്രി, സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പിഡിഎഫ് രൂപത്തില്‍ നല്‍കുന്നത്. ഇതിനായി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയയ്ക്കണം. മെയില്‍ ഐഡി, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവയും നല്‍കണം.
COMMENTS