court rejected accused Noby's bail
കോട്ടയം: ഏറ്റുമാനൂരില്‍ ഷൈനിയും മക്കളും ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ കോടതി തള്ളി. തുടര്‍ന്ന് കോടതി ഇയാളെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം കഴിഞ്ഞദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരും ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആത്മഹത്യാ പ്രേരണ കൃത്യമായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
COMMENTS