പത്തനംതിട്ട : ശബരിമല ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ഗണപതി കോവിലില്‍ നിന്ന് കെട്ട് നിറച്ചാണ് നടന്‍ മല കയറിയത്. സന്ധ്യയോടെ അയ്യപ്പ ദര്‍ശനം...
പത്തനംതിട്ട : ശബരിമല ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ഗണപതി കോവിലില്‍ നിന്ന് കെട്ട് നിറച്ചാണ് നടന്‍ മല കയറിയത്. സന്ധ്യയോടെ അയ്യപ്പ ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക. മോഹന്‍ലാല്‍ മലകയറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
സിനിമ പ്രേക്ഷകരും താരത്തിന്റെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ഇനി ഏതാനും ദിവസങ്ങള്‍മാത്രമാണ് ശേഷിക്കുന്നത്. അതിനിടെയാണ് താരം അയ്യപ്പ ദര്‍ശനത്തിനായി എത്തുന്നത്.
മാര്‍ച്ച് 27 നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തില്‍ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമായിരിക്കും എന്നതും വലിയ പ്രത്യേകതയാണ്.
Key Words: Mohanlal, Sabarimala, Empuran
COMMENTS