കാസര്‍കോട് : പൈവളിഗെയില്‍ കാണാതായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയും അയല്‍വാസിയായ പ്രദീപും (42) മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ല...
കാസര്‍കോട് : പൈവളിഗെയില്‍ കാണാതായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയും അയല്‍വാസിയായ പ്രദീപും (42) മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇന്നു വ്യാപക തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ടെന്നാണു പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവിളഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്.
Key Words: Missing, Suicide
COMMENTS