Minister K.Rajan about Wayanad township
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന് ഈ മാസം 27 ന് തറക്കല്ലിടുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കുമെന്നും നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും വയനാടിനായി രാഷ്ട്രീയമില്ലാതെ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല 1112 കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിനുള്ള മൈക്രോപ്ലാന്‍ ഉണ്ടെന്നും ദുരന്തബാധിതരുടെ അടിയന്തര ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കും മറ്റുമുള്ള പണം സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വയനാട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ശക്തമായി പ്രതികരിച്ചു. വയനാടിന് ഔദാര്യമായി വായ്പ തന്ന കേന്ദ്ര നടപടി തെറ്റായിപ്പോയെന്നും ഇതിനെതിരെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും വയനാടിനെ പ്രത്യേകം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Niyamasabha, Wayanad, K.Rajan, CM, V.D Satheesan
COMMENTS