തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ രഹസ്യ സര്‍വ്വേയിലും കേരളത്തില്‍ മൂന്നാം പിണറായി സര്‍ക്കാര്‍ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനമന്ത്രി ക...
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ രഹസ്യ സര്‍വ്വേയിലും കേരളത്തില്‍ മൂന്നാം പിണറായി സര്‍ക്കാര്‍ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസനത്തിന് സര്‍ക്കാരുകളുടെ തുടര്‍ച്ച പ്രധാനമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്.
പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാകും എന്നത് പൊതുവികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചര്‍ച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
Key Words: Minister K.N. Balagopal, Secret Survey , Congress
COMMENTS