MDMA seized from Malappuram
മലപ്പുറം: കരിപ്പൂരിലെ ഒരു വീട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് കേസില്‍ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ആഷിഖിന്റെ വീട്ടില്‍ നിന്നുമാണ് ഒന്നര കിലോയോളം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞ ജനുവരിയില്‍ മട്ടാഞ്ചേരി പൊലീസ് നടത്തിയ റെയ്ഡില്‍ ഒരു യുവതി അടക്കം ആറുപേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നാണ് പ്രധാന വിതരണക്കാരനായ ആഷിഖിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
ആഷിഖ് കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഒമാനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ്. ഒമാനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എം.ഡി.എം.എ വാങ്ങി കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലെത്തിക്കുന്നതില്‍ പ്രധാനിയാണിയാള്‍.
ഭക്ഷ്യവസ്തുക്കള്‍, ഫ്‌ളാസ്‌ക് തുടങ്ങിയവ വഴിയാണ് ഇയാള്‍ ലഹരിമരുന്ന് കടത്തിയിരുന്നത്. ഇയാള്‍ കേരളത്തിലെത്തിയ വിവരം ലഭിച്ചപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വിവരം ലഭിച്ചത്.
Keywords: MDMA, Malappuram, Seized, Police
COMMENTS