Mankombu Gopalakrishnan - funeral
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്‌കാരം ബുധനാഴ്ച നടക്കും. ബുധനാഴ്ച രാവിലെ 9 മുതല്‍ 11 മണി വരെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് തൈക്കൂടത്തുള്ള വസതിയില്‍ എത്തിച്ച ശേഷം ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചത്.
നിരവധി പ്രശസ്തമായ സിനിമാ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ്. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, കാളിദാസന്റെ കാവ്യഭാവന, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ തുടങ്ങിയവ അതില്‍ ചിലതാണ്.
നിരവധി മൊഴിമാറ്റ ചിത്രങ്ങളില്‍ ഗാനങ്ങള്‍ രചിക്കുകയും സംഭാഷണങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ബാഹുബലി ഒന്നും രണ്ടും, മഗീധര, ശ്രീരാമരാജ്യം, ഈച്ച എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്.
Keywords: Mankombu Gopalakrishnan, Funeral, Tomorrow, Ernakulam
COMMENTS