തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്നവരും മലയാളികളാണെന്ന് പ്രതിപക്ഷനേതാ...
തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്നവരും മലയാളികളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.
അതിബുദ്ധിമാന്മാരാണെന്നും മിടുക്കന്മാരാണെന്നുമാണ് മലയാളികളുടെ പൊതു ധാരണയെന്നും സതീശന്‍ പരിഹസിച്ചു. ജഡ്ജിമാര്‍ പോലും പറ്റിക്കപ്പെടുന്നുവെന്ന് സ്പീക്കര്‍ ഇതിനു മറുപടി നല്കി .
എന്നെയൊന്നു പറ്റിച്ചോളൂ എന്നു പറഞ്ഞ് പോയി നില്‍ക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. പാതിവില തട്ടിപ്പുമായുള്ള ചര്‍ച്ചകളിലാണ് ഈ പരാമര്‍ശങ്ങള്‍.
അതേസമയം, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പ് നടന്നതില്‍ ഇതുവരെ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 665 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേര്‍ തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി എന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Key Words: Malayalis, VD Satheesan
COMMENTS