Maitreyan apologizes to Prithviraj Sukumaran
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിനോട് മാപ്പു പറഞ്ഞ് സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ മൈത്രേയന്‍. ഒരഭിമുഖത്തില്‍ മൈത്രേയന്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞത് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം ക്ഷമാപണം നടത്തിയത്.
താങ്കളെ അടിക്കാന്‍ ഒരു വടിയായതില്‍ ഖേദിക്കുന്നുയെന്നും നിരുപാധികം മാപ്പു ചോദിക്കുന്നുയെന്നും പൃഥ്വിരാജിന്റെ സിനിമ കാണുന്നതായിരിക്കുമെന്നാണ് അദ്ദേഹം കുറിച്ചത്.
അഭിമുഖത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി താന്‍ കേട്ടിട്ടുപോലുമില്ലെന്നായിരുന്നു മൈത്രേയന്‍ പറഞ്ഞത്. ഇത് വലിയ രീതിയില്‍ പ്രചരിക്കുകയായിരുന്നു.
Keywords: Prithviraj Sukumaran, Maitreyan, Apology, Social media
 

 
							     
							     
							     
							    
 
 
 
 
 
COMMENTS