Main accused arrested
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആള്‍ അറസ്റ്റില്‍. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി ആഷിഖ് ആണ് പൊലീസ് പിടിയിലായത്. ഇന്നു പുലര്‍ച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്താറുണ്ടായിരുന്നതായാണ് വിവരം.
കേസില്‍ നേരത്തെ പിടിയിലായ ആകാശിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആഷിഖിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച എട്ടു മണിയോടെ ആഷിഖ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തതായ വിവരം പൊലീസിനു ലഭിച്ചു.തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആകാശിന്റെയും ആഷിഖിന്റെയുമടക്കം ഫോണ്‍ സഹിതം പരിശോധിക്കാനാണ് പോലീസ് നീക്കം. ഇവരുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കും.
Keywords: Kalamassery college hostel, Ganja, Police, Arrest, Main accused
COMMENTS