Madhav Sundar as singer in Karuthal
കൊച്ചി: മുതിര്‍ന്ന സംഗീതസംവിധായകന്‍ ഒസേപ്പച്ചന്റെ സംഗീതത്തില്‍ മാധവ് സുന്ദര്‍ ഗായകനായി അരങ്ങേറ്റം കുറിച്ചു. സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ മകനാണ് മാധവ്. ഗോപി സുന്ദറും ഗായകനായി അരങ്ങേറ്റം കുറിച്ചത് ഒസേപ്പച്ചന്റെ സംവിധാനത്തിലാണ്.
`കരുതല്‍' എന്ന മ്യൂസിക് വീഡിയോയിലെ `ചിറകു മുളച്ചു' എന്ന ഗാനമാണ് മാധവ് സുന്ദര്‍ പാടിയത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.
ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് യൂട്യൂബിലൂടെ ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സൗണ്ട് എന്‍ജിനീയറും, ഗിറ്റാറിസ്റ്റും ഗായകനുമായ മാധവിന്റെ ആദ്യ കൊമേഴ്‌സ്യല്‍ പ്രോജക്ടാണിത്.
Keywords: Madhav Sundar, Singer, Karuthal, Ouseppachan
COMMENTS