കൊച്ചി : പ്രമുഖ ഗാന രചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുനൂറി...
കൊച്ചി : പ്രമുഖ ഗാന രചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം മലയാള ചിത്രങ്ങള്‍ക്കായി 700ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നിരവധി അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഡയലോഗുകള്‍ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.
പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു മലയാളം പതിപ്പുകള്‍ക്കും വരികളും സംഭാഷണങ്ങളും രചിച്ചു. മഗീധര, ശ്രീരാമ രാജ്യം, ഈച്ച പോലുള്ള ബിഗ് ബജറ്റ് അന്യഭാഷാ ചിത്രങ്ങളെ മലയാളത്തില്‍ മനോഹരമായി അവതരിപ്പിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു ഇദ്ദേഹം.
വിമോചനസമരം ആണ് ആദ്യ ചിത്രം. സംവിധായകന്‍ ഹരിഹരന് വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് വരികള്‍ തീര്‍ത്തത്. മങ്കൊമ്പിന്റെ ഗാനങ്ങള്‍ക്ക് ഏറെയും ഈണമിട്ടത് എം എസ് വിശ്വനാഥന്‍ ആണ്.
ആലപ്പുഴയിലെ മങ്കൊമ്പില്‍ ഗോവിന്ദന്‍ നായര്‍, ദേവകിയമ്മ ദമ്പതികളുടെ ഏക മകനായാണ് ജനനം.
Key Words: Lyricist Mankombu Gopalakrishnan, Passed Away
COMMENTS