കൗതുകം ജനിപ്പിക്കുന്ന ത്രീഡി ചിത്രവുമായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന 'ലൗലി'യുടെ ടീസര്‍ എത്തി. മാത്യു തോമസിനെ നായകനാക്കി ദിലീഷ് ...
കൗതുകം ജനിപ്പിക്കുന്ന ത്രീഡി ചിത്രവുമായി തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന 'ലൗലി'യുടെ ടീസര്‍ എത്തി. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ലൗലി' ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത.
ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'യ്ക്കുണ്ട്. ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയില്‍ സജീവമായ ഒരു താരമാണ്.
മാത്യു തോമസിനെ കൂടാതെ മനോജ് കെ ജയന്‍, കെപിഎസി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്.
Key Words: Lovely Movie
COMMENTS