Kerala university MBA answer sheet missing controversy
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അടിയന്തര യോഗം വിളിച്ച് വി.സി. ചൊവ്വാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.
യോഗത്തില്‍ ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷ കണ്‍ട്രോളറോട് നിര്‍ദ്ദേശിച്ച വി.സി സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്നും വി.സി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേരള സര്‍വകലാശാലയില്‍ ഒരു അധ്യാപകന്റെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച ഉണ്ടായത്. മൂല്യനിര്‍ണായത്തിനായി കൊണ്ടുപോയ 71 എം.ബി.എ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് അധ്യാപകന്റെ കയ്യില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു.
2024 മേയ് മാസത്തില്‍ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പും ലഭിച്ചു. അഞ്ചു കോളേജുകളിലെ ഉത്തര കടലാസാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ അന്വേഷണവും നടപടിയുമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കെഎസ്‌യു പരാതി നല്‍കി.
Keywords: Kerala university, V.C, MBA answer sheet, Missing
COMMENTS