K.Radhakrishnan M.P skips ED questioning today
ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും എം.പിയുമായ കെ.രാധാകൃഷ്ണന്‍ ഇന്നും ഇ.ഡിക്കു മുന്‍പില്‍ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാത്തത്. ഇ.ഡി അയച്ച ആദ്യ സമന്‍സിന് ലോക്‌സഭ സമ്മേളനം നടക്കുന്നതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് കെ.രാധാകൃഷന്‍ അറിയിച്ചിരുന്നു.
രണ്ടാമത്തെ സമന്‍സിനാണ് ഇപ്പോള്‍ അസൗകര്യം അറിയിച്ചിരിക്കുന്നത്. ഇന്നു വൈകിട്ട് അഞ്ചു മണിക്ക് ഡല്‍ഹിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്.
അതേസമയം കേസില്‍ ഈ മാസം അന്തിമ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമുള്ളതിനാല്‍ ഇളവ് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഇ.ഡി. ബാങ്ക് തട്ടിപ്പ് സമയത്ത് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ.രാധാകൃഷ്ണന്‍.
Keywords: ED, K.Radhakrishnan M.P, New Delhi, Skip, Today
COMMENTS