ബംഗളൂരു : കര്‍ണാടക എംഎല്‍എ നടത്തിയ ഭീഷണിക്ക് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോഡവ സമുദായം ആവശ്യപ്പെട്ടു. ഇത് ...
ബംഗളൂരു : കര്‍ണാടക എംഎല്‍എ നടത്തിയ ഭീഷണിക്ക് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോഡവ സമുദായം ആവശ്യപ്പെട്ടു. ഇത് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, കര്‍ണാടക ആഭ്യന്തര മന്ത്രിക്കും കോഡവ നാഷണല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് എന്‍.യു.നച്ചപ്പ കത്ത് എഴുതി.
ബെംഗലൂരുവില്‍ നടത്തിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ നടി വിസമ്മതിച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കര്‍ണാടക എംഎല്‍എ രവി കുമാര്‍ ഗൗഡ രശ്മികയെ ഒരു പാഠം പഠിപ്പിക്കണം എന്ന പ്രസ്താവന നടത്തിയിരുന്നു.
അതേസമയം, രവികുമാര്‍ ഗൗഡ വിശദീകരണവുമായി എത്തു. നടിയെ 'ആക്രമിക്കാന്‍' ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'പാഠം പഠിപ്പിക്കുക' എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് 'ജീവിതപാഠം' ആണെന്നും നടി കന്നഡ ഭാഷയെ ബഹുമാനിക്കണമെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
Key Words: Resmika Mandhana, Kannada, Kodava Community


COMMENTS