Kalpana Raghavendar about her hospitalisation
ഹൈദരാബാദ്: താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്ന് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കല്പന രാഘവേന്ദര്‍. ഉറക്കഗുളികള്‍ അമിതമായി കഴിച്ചതിനെ തുടര്‍ന്ന് കല്പന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
അപകടനില തരണം ചെയ്ത അവര്‍ ആശുപത്രിയില്‍ വച്ചുതന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
പഠനത്തിന്റെയും കരിയറിന്റെയും സമ്മര്‍ദ്ദത്താല്‍ കുറച്ചു നാളുകളായി ഉറക്കം ലഭിക്കാറില്ലെന്നും അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഉറക്ക ഗുളിക കഴിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഗുളികയുടെ ഡോസ് കൂടിപ്പോയതിനാലാണ് തനിക്ക് അപകടമുണ്ടായതെന്നും തന്നെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞു.
അതേസമയം രണ്ടു ദിവസത്തിലധികമായി വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ അവരുടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് അവരെത്തിയപ്പോഴാണ് കല്പനയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Kalpana Raghavendar, Hospitalisation, Suicide, Overdose
COMMENTS