Kalamassery polytechnic college drug case
കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ ലഹരിവേട്ടയില്‍ കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ലെന്ന് അന്വേഷണസംഘം. ഇവരെ സാക്ഷികളാക്കാനാണ് തീരുമാനം.
ഈ വിദ്യാര്‍ത്ഥികള്‍ പതിനാറായിരം രൂപയാണ് ഗൂഗിള്‍ പേ വഴി പ്രതി അനുരാജിന് നല്‍കിയത്. പണമായും നല്‍കിയിട്ടുണ്ടെന്നണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.
കേസില്‍ എട്ട് പ്രതികളാണുള്ളത്. അതേസമയം കേസിലെ പ്രധാന പ്രതികളായ ബംഗാള്‍ സ്വദേശികളായ സൊഹൈല്‍, അഹെന്തോ മണ്ഡല്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kalamassery polytechnic college, Drug, Police
COMMENTS