Anuraj, a native of Kollam and a third year student, has been arrested in the case of drug possession in the Kalamasery Govt. Polytechnic College
സ്വന്തം ലേഖകന്‍
കളമശേരി: കളമശേരി ഗവണ്‍മെന്റ്. പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ ലഹരി സംഭരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശിയും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അനുരാജ് പിടിയില്‍. അനുരാജ് പറഞ്ഞതനുസരിച്ചാണ് കഞ്ചാവ് കൊണ്ടുവന്നതെന്നു പിടിയിലായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പൊലീസിനോടു പറഞ്ഞിരുന്നു.
ഇതിനകം പിടിയിലായ ആഷിഖും ഷലിഖും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുരാജിലേക്ക് അന്വേഷണം എത്തിയത്. അനുരാജിന്റെ അക്കൗണ്ടില്‍ നിന്നാണ് ലഹരി മരുന്നുകള്‍ വാങ്ങാനുള്ള പണം കൈമാറിയിരിക്കുന്നത്. ലഹരി വേണ്ടവരും ഇയാളുടെ അക്കൗണ്ടിലാണ് പണം ഇട്ടുകൊടുത്തത്. റെയ്ഡ് നടക്കുമ്പോള്‍ അനുരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല. സുഹൈല്‍ എന്ന അന്യ സംസ്ഥാനക്കാരനില്‍ നിന്നാണ് ലഹരി വാങ്ങിയതെന്നും പിടിയിലായ ആഷിഖ്, ഷാലിഖ് എന്നിവര്‍ മൊഴി കൊടുത്തിരുന്നു.
കോളേജ് ഹോസ്റ്റല്‍ കഞ്ചാവ് കടത്തിന്റെ കേന്ദ്രമായി ഇവര്‍ മാറ്റിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. കളമശേരിയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് പോയിരുന്നത് ഹോസ്റ്റലില്‍ നിന്നായിരുന്നു. രണ്ട് കിലോ കഞ്ചാവും അതു തൂക്കി നല്‍കാനുള്ള ത്രാസുമാണ് പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചത്. പുറമേ നിന്ന് ആവശ്യക്കാര്‍ ഹോസ്റ്റലില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുപോയിരുന്നത്. ആഷിഖാണ് ഈ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്.
ഹോസ്റ്റലില്‍ പൊലീസ് വരില്ലെന്ന ധൈര്യമായിരുന്നു പ്രതികള്‍ക്ക്. ഹോസ്റ്റല്‍ മുറികളില്‍ കഞ്ചാവ് എത്തിച്ചശേഷം അവിടെ നിന്നു പാക്ക് ചെയ്ത് പുറത്തുള്ള ആവശ്യക്കാര്‍ക്കു വിറ്റിരുന്നു. ഇതിനൊപ്പം ഹോസ്റ്റലിലും ആവശ്യക്കാര്‍ക്കു നല്കിയിരുന്നു. നാലു കഞ്ചാവ് പൊതികള്‍ ഹോസ്റ്റലില്‍ എത്തിയെന്നായിരുന്നു പൊലീസിനു വിവരം കിട്ടിയത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് പൊലീസിനു പിടികൂടാനായത്.
COMMENTS