ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ - ന്യൂസിലന്‍ഡ് കിരീട പോരാട്ടം. മൂന്നാം തവണ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തുവാനുറച്ച് ഇന്ത്യയും, ...
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ - ന്യൂസിലന്‍ഡ് കിരീട പോരാട്ടം. മൂന്നാം തവണ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തുവാനുറച്ച് ഇന്ത്യയും, കിരീടങ്ങള്‍ അന്യമായ ടീമെന്ന ഖ്യാതി മാറ്റാന്‍ കിവീസും കളത്തിലിറങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ അങ്ങേയറ്റം ആവേശത്തിലാണ്. എല്ലാ കണ്ണുകളും ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കാണ്. ഉച്ചകഴിഞ്ഞ് 2.30 നാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ 15 വര്‍ഷം കരുത്തരായി ഐസിസി ടൂര്‍ണമെന്റുകളില്‍ മുന്നേറ്റംനടത്തുന്ന ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ചാന്പ്യന്‍സ് ട്രോഫി ഫൈനലാണിത്. എല്ലാ മത്സരങ്ങളും ഒരേ സ്റ്റേഡിയത്തില്‍ കളിച്ച ഇന്ത്യക്ക് പിച്ചിന്റെ ആനുകൂല്യമുണ്ട്.
ബാറ്റര്‍മാരും സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടമെന്നും ഇന്നത്തെ കളിയെ വിശേഷിപ്പിക്കുന്നവരുണ്ട്. മിച്ചല്‍ സാന്റനറുടെയും വരുണ്‍ ചക്രവര്‍ത്തിയുടെയും പ്രകടനം ഇരുടീമിനും നിര്‍ണായകമാകും. .
വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ കരുത്തും ഇന്ത്യക്കുണ്ട്. എന്നാല്‍ ഈ താരങ്ങളുടെ അവസാന ചാമ്പ്യന്‍സ് ട്രോഫിയാകാന്‍ സാധ്യതയുള്ള പോരാട്ടം കൂടിയായേക്കും ഇത്.
അതേസമയം, കിവികള്‍ ഇതുവരെ നേടിയത് രണ്ട് ഐസിസി കിരീടങ്ങളാണ്. 2000ത്തിലെ ഐസിസി നോക്കൗട്ട് ട്രോഫിയും 2021ല്‍ ടെസ്റ്റ് ചാന്പ്യന്‍ഷിപ്പും. ഇതില്‍ മറ്റൊരു വിസമയകരമായ സംഗതിയെന്തെന്നുവെച്ചാല്‍, അവര്‍ രണ്ടുതവണയും പരാജയപ്പെടുത്തിയത് ഇന്ത്യയെ ആയിരുന്നു. ഇനിയൊരു അന്ധവിശ്വാസം കൂടി പങ്കുവയ്ക്കാം. ഞായറാഴ്ച നടന്ന ഒരു ഫൈനല്‍ മത്സരത്തിലും ഇന്ത്യക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണു ചരിത്രം. 2000ത്തിലെ നോക്കൗട്ട് കപ്പ് (ഇപ്പോഴത്തെ ചാന്പ്യന്‍സ് ട്രോഫി) ഫൈനല്‍ മുതല്‍ 2023ലെ ഏകദിന ലോകപ്പ് ഫൈനല്‍ വരെയുള്ള തോല്‍വികള്‍ ടീം ഏറ്റുവാങ്ങിയത് ഞായറാഴ്ചയായിരുന്നു. ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ ഞായറാഴ്ച നേടിയ ഏകവിജയം 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു. എന്നാല്‍ മഴയെത്തുടര്‍ന്ന് മത്സരം തിങ്കളാഴ്ച ആയിരുന്നു അവസാനിച്ചത്.
Key Words : India, New Zealand, Champions Trophy Final
COMMENTS