ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുത്തു. 113 പന്തിൽ 63 റൺസ് എടു...
ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുത്തു. 113 പന്തിൽ 63 റൺസ് എടുത്ത ഡാരിൽ മിച്ചലാണ്ന്യൂസിലാൻഡിന്റെ ടോപ്പ് സ്കോറർ.
ഇന്ത്യൻ സ്പിന്നർമാർ നന്നായി പന്തെറിഞ്ഞപ്പോൾ പേസർമാർ റൺ വാരിക്കോരി നൽകുകയായിരുന്നു. തകർത്തടിച്ചു കൊണ്ടായിരുന്നു കീവിസിന്റെ തുടക്കം. എന്നാൽ, ഇന്ത്യൻ സ്പിന്നർമാർ രംഗത്തിറങ്ങിയതോടെ കളിയുടെ ഗതി മാറി. ന്യൂസിലാൻഡ് ബാറ്റർ മാരെ വരിഞ്ഞുമുറുക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ സ്പിന്നർമാർ പുറത്തെടുത്തത്.
ഓപ്പഓപ്പണർ രച്ചിൻ രവീന്ദ്ര 29 പന്തൽ 37 റൺസ് എടുത്ത് മിന്നുന്ന തുടക്കം കുറിച്ചു. എന്നാൽ വൈകാതെ തന്നെ രചിൻ പുറത്തായി. വിൽ യങ്ങ് 15, കൈൻ വില്യംസൺ 14, ടോം ലാഥം 14, മിച്ചൽ സാൻറ്നർ 8എന്നിവരെല്ലാം നിരാശപ്പെടുത്തി.
എന്നാൽഅവസാന ഓവറുകളിൽ മിച്ചൽ ബ്രേസ് വെൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്കോർ ഉയർത്താൻ സഹായകമായത്. 40 പമ്പിൽ 53 റൺസ് ആണ് ബ്രേസ് വെൽ എടുത്തത്.
ആദ്യഏഴ് ഓവറുകളിൽ 50 റൺസ് എടുത്ത ശേഷമാണ് ന്യൂസിലാൻഡ് തകരാൻ തുടങ്ങിയത്. മുഹമ്മദ് ഷമിയെയും ഹാർദിക് പാണ്ഡ്യയെയും ന്യൂസിലൻഡ് ബാറ്റർമാർ നന്നായി കൈകാര്യം ചെയ്തപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ സ്പിന്നർമാരെ വിളിക്കുകയായിരുന്നു.
വരുൺ ചക്രവർത്തി എറിഞ്ഞ എട്ടാം ഓവറിൽ യങ്ങ് എൽ ബി ഡബ്ലിയു ആയി. പതിനൊന്നാം ഓവറിൽ ആദ്യ പന്തൽ തന്നെ രചിൻ രവീന്ദ്രയെ കുൽദീപ് യാദവ് ബൗൾഡാക്കി. തൊട്ടു പിന്നാലെ കയ്യിൽ വില്യംസണയും സ്വയം കാട് എടുത്ത് കുൽദീപ് പറഞ്ഞു വിട്ടു.
ഇതോടെ വിക്കറ്റ് കളയാതെ പിടിച്ചുനിൽക്കാനായി ശ്രമം. 7 ഓവറിൽ 50 പിന്നിട്ട ന്യൂസിലാൻഡ് 19.2 ഓവറിൽ ആണ് 100 കടന്നത്.മധ്യ ഓവറുകളിൽ 81 പന്തുകൾക്കിടയിൽ ഒരു ബൗണ്ടറി പോലും കണ്ടെത്താൻ ന്യൂസിലാൻഡിന് കഴിഞ്ഞില്ല.
444.4 ഓവറിൽ കെവിസ് 200 കടന്നു. വീണ്ടും പേസർമാർ എത്തിയതോടെ ബാറ്റർമാർ ആക്രമണം അയച്ചു. 50 ഓവർ പൂർത്തിയായപ്പോൾ അവർ 251 റൺസിലേക്ക് എത്തി.
Keywords India, New Zealand, Cricket, Champions trophy, Dubai
COMMENTS