ഹൈദരാബാദ്: മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് സമ്മാനം നല്‍കുമെന്ന പ്രഖ്യാപനവുമായി തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) എംപി ക...
ഹൈദരാബാദ്: മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് സമ്മാനം നല്‍കുമെന്ന പ്രഖ്യാപനവുമായി തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) എംപി കാളിസെട്ടി അപ്പലനായിഡു. മൂന്നാമത് ജനിക്കുന്ന കുഞ്ഞ് പെണ്‍കുട്ടിയാണെങ്കില്‍ തന്റെ ശമ്പളത്തില്‍ നിന്ന് 50,000 രൂപ നല്‍കുമെന്നും, ആണ്‍കുട്ടിയാണെങ്കില്‍ ഒരു പശുവിനെ നല്‍കുമെന്നും ആന്ധ്രാപ്രദേശിലെ വിജയനഗരം എംപിയായ അപ്പലനായിഡു പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംപി. സംസ്ഥാനത്തെ യുവ ജനസംഖ്യ കുറയുന്നതിനെക്കുറിച്ചും അത് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ടിഡിപി നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് അപ്പലനായിഡുവിന്റെ പ്രഖ്യാപനം.
എത്ര കുട്ടികളുണ്ടെങ്കിലും പ്രസവ സമയത്ത് എല്ലാ വനിതാ ജീവനക്കാര്‍ക്കും പ്രസവാവധി അനുവദിക്കുമെന്ന് അടുത്തിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ യുവജനസംഖ്യ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Key Words : Cow, TDP, Children
COMMENTS