തിരുവനന്തപുരം : കുറ്റവാളികളോടും, മാഫിയകളോടുമുള്ള സര്‍ക്കാരിന്റെ വിട്ടുവീഴ്ചാ മനോഭാവം അവസാനിപ്പിച്ചാല്‍ അരും കൊലകള്‍ക്ക് അവസാനമാകുമെന്ന് രമേശ...
തിരുവനന്തപുരം : കുറ്റവാളികളോടും, മാഫിയകളോടുമുള്ള സര്‍ക്കാരിന്റെ വിട്ടുവീഴ്ചാ മനോഭാവം അവസാനിപ്പിച്ചാല്‍ അരും കൊലകള്‍ക്ക് അവസാനമാകുമെന്ന് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ഫര്‍സാനയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അരും കൊലകള്‍ ആവര്‍ത്തിക്കുവാന്‍ കാരണം നിയമ വിരുദ്ധമായി പരോള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ കുറ്റവാളികളോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് മണിയോടെ വെഞ്ഞാറമൂട്ടില്‍ എത്തിയ അദ്ദേഹം മുക്കുന്നൂരിലെ ഫര്‍സാനയുടെ വീട്ടില്‍ എത്തി മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ചു. തുടര്‍ന്ന് വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെത്തി ചികിത്സയില്‍ കഴിയുന്ന ഷെമിയെ കണ്ടു. തുടര്‍ന്ന് പാങ്ങോട്ടെ സല്‍മാ ബീവിയുടെ വീട്ടില്‍ എത്തി മകന്‍ റഹിമിനെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.
Key Words: Ramesh Chennithala
COMMENTS