IB officer found dead at Chackai
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥ മേഘയെ (24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാക്ക റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട സ്വദേശിനിയാണ്. ഇന്നു രാവിലെ ജോലികഴിഞ്ഞ് വിമാനത്താവളത്തില്‍ മടങ്ങിയതായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Lady, IB officer, Dead, Thiruvananthapuram, Railway track
COMMENTS