തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനം...
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അതേസമയം, ഇന്നലെ മാവേലിക്കരയില്‍ സൂര്യാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു. തെക്കേക്കര വരേണിക്കല്‍ വല്ലാറ്റ് വീട്ടില്‍ പ്രഭാകരന്‍ (73) ആണ് മരിച്ചത്. കൃഷി നോക്കാനായി രാവിലെ ഏഴരയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രി ആയിട്ടും കാണാതായതോടെ പാടശേഖരത്തില്‍ നടത്തിയ പരിശോധനയില്‍ പാടത്ത് വീണ നിലയില്‍ കണ്ടെത്തി. പ്രഭാകരന്റെ സ്‌കൂട്ടര്‍ മറിഞ്ഞ് ശരീരത്തില്‍ വീണ നിലയിലായിരുന്നു. ശരീരമാസകലം പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നു.
Key Words: High Temperature Warning , Kerala Weather update
COMMENTS