തിരുവനന്തപുരം : റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നട...
തിരുവനന്തപുരം : റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമര്‍ശിച്ചു. റാഗിംഗിനെതിരെ ശക്തമായ സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് കെല്‍സ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്ന് കെല്‍സ പറഞ്ഞു.
റാഗിംഗ് സെല്ലുകള്‍ രൂപീകരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കണം. സംസ്ഥാന, ജില്ലാ തല റാഗിംഗ് വിരുദ്ധ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കണം. സ്‌കൂളുകളില്‍ റാഗിംഗ് വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ സംസ്ഥാന തല നിരീക്ഷക സമിതി മുന്‍പാകെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിയമ സേവന അതോറിറ്റി ആവശ്യപ്പെട്ടു.
Key Words: High Court, Special Bench , Ragging Cases, Kelsa
COMMENTS