Hema committee report based cases may withdraw
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ എഴുതിത്തള്ളാന്‍ നീക്കം. കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവര്‍ പൊലീസിന് മൊഴി നല്‍കുകയോ സഹകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. ഇതേതുടര്‍ന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
വിഷയത്തില്‍ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒന്‍പത് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാല്‍പ്പതോളം കേസുകളില്‍ മൊഴി നല്‍കാന്‍ പരാതിക്കാര്‍ തയ്യാറാകാത്തതിനാല്‍ കേസുകള്‍ എഴുതിത്തള്ളേണ്ട അവസ്ഥയിലാണ് പൊലീസ്.
Keywords: Hema committee report, Police, Cases, Withdraw
COMMENTS