തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന് അടിയന്തര ആൻജിയോ പ്ലാസ്റ്റി. തിരുവനന്തപുരത്തെ...
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന് അടിയന്തര ആൻജിയോ പ്ലാസ്റ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാൻഡില്‍ കഴിയുന്ന ആനന്ദകുമാറിന് ബ്ലോക്ക് കണ്ടതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു. ആൻജിയോഗ്രാംമില്‍ 95 ശതമാനം ബ്ലോക്ക് കണ്ടെത്തിയെന്ന് ഡോക്ടർ അറിയിച്ചു. പാതിവില തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ് കുമാർ.
പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എൻ ജി ഒ കോണ്‍ഫെഡറേഷന്‍റെ ചെയർമായെന്ന നിലയിലാണ് പ്രവർത്തിച്ചതെന്നുമാണ് ആനന്ദകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആനന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി മാറ്റുന്നതിനിടയിലാണ് ബ്ലോക്ക് കണ്ടെത്തിയത്.
Key Words: Half-Price Scam, Arrest, Saigram Trust Chairman Anand Kumar, Angioplasty
COMMENTS