K.N Anand Kumar under custody
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം കസ്റ്റഡിയില്‍ എടുത്തയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണനില്‍ നിന്ന് ആനന്ദകുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയുന്നു. മാത്രമല്ല ആനന്ദ കുമാര്‍ ചെയര്‍മാനായ എന്‍.ജി.ഒ ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Keywords: K.N Anand Kumar, Custody, Court, Bail, Reject, Crime branch
COMMENTS