തിരുവനന്തപുരം : സിപിഎം നേതാവ് പി.കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ചര്‍ച്ചയില്‍ ശ്രീമതി കരഞ്...
തിരുവനന്തപുരം : സിപിഎം നേതാവ് പി.കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ചര്‍ച്ചയില്‍ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്റെ വാദത്തോടും ഫേസ്ബുക് പോസ്റ്റിനോടും തത്കാലം മറുപടിയില്ലെന്ന് പി കെ ശ്രീമതി വ്യക്തമാക്കി. ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും സിപിഎം നേതാവ് പി കെ ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ് രേഖ പുറത്ത്. ഖേദം പ്രകടിപ്പിക്കാന്‍ ഗോപാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചെന്ന് ഒത്തു തീര്‍പ്പ് രേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ തന്റെ ഔദാര്യമാണ് ഖേദ പ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍ ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ വ്യക്തമാക്കുന്നു.
Key Words: Gopalakrishnan, PK Sreemathi, BJP, Controversial Statement
COMMENTS