Gold price today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 67,400 രൂപയും ഗ്രാമിന് 8,425 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 55 രൂപ വര്‍ദ്ധിച്ച് 6,910 രൂപയായി.
ഈ മാസം ഒന്നിന് 63,440 ആയിരുന്നു സ്വര്‍ണ്ണ വില. പിന്നീട് കൂടിയും കുറഞ്ഞും മാസാവസാനമായപ്പോഴേക്കും 67,000 കടക്കുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ്ണ വിലയില്‍ പ്രതിഫലിക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല.
Keywords: Gold, Price, Increase, Kerala
COMMENTS