ആലപ്പുഴ: കായംകുളം എം എൽ എ യു.പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ദക്ഷിണ മേഖല ജോയിന്റ് എക...
ആലപ്പുഴ: കായംകുളം എം എൽ എ യു.പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.
നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. കേസിന്റെ വിവരങ്ങൾ എം എൽ എയെ അറിയിച്ചതിലും വീഴ്ച സംഭവിച്ചു.
രണ്ടുപേരിൽ നിന്നാണ് മൂന്നു ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബാക്കിയുള്ളവർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനാണ് കേസടുത്തത്. എന്നാൽ ഇവർ കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്സാക്ഷികൾ ഇല്ല.
ഇവരുടെ മെഡിക്കൽ പരിശോധന നടത്തുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.
Key Words: U Prathibha MLA, Ganja case, Excise
COMMENTS