കല്‍പ്പറ്റ : വയനാട് പുഞ്ചിരിമട്ടം പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള സ്‌നേഹ ഭവനങ്ങള്‍ക്ക് ഇന്നു തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്...
കല്‍പ്പറ്റ : വയനാട് പുഞ്ചിരിമട്ടം പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള സ്‌നേഹ ഭവനങ്ങള്‍ക്ക് ഇന്നു തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഭൂമിയില്‍ നിര്‍മിക്കുന്ന മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കല്‍പ്പറ്റ ബൈപാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ഏഴു സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണു വീടുകള്‍ നിര്‍മിക്കുന്നത്.
എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ റവന്യു -ഭവനനിര്‍മാണ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.
Key Words: Wayanad Landslide
COMMENTS