കൊച്ചി : ഈ വര്‍ഷം ഒക്ടോബറില്‍ മെസിയും അര്‍ജന്റീന ദേശീയ ടീമും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ ഒരു പ്രദര്‍ശന...
കൊച്ചി : ഈ വര്‍ഷം ഒക്ടോബറില്‍ മെസിയും അര്‍ജന്റീന ദേശീയ ടീമും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ ഒരു പ്രദര്‍ശന മത്സരത്തിലും ഇവര്‍ കളിക്കും.
കേരളമായിരിക്കും മത്സരത്തിന് വേദിയാവുക എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലയണല്‍ മെസി ഇന്ത്യയിലേക്ക് വരുന്നത്. എച്ച്എസ്ബിസി ഇന്ത്യ അര്‍ജന്റീനിയന്‍ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി മാറിയതിന് പിന്നാലെയാണ് മെസിയുടെ വരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പുറത്തുവരുന്നത്.
ഇന്ത്യന്‍ ഫുട്‌ബോളുമായി സഹകരിച്ചും അതിനെ പ്രോത്സാഹിപ്പിച്ചും മത്സരം കളിക്കാന്‍ അര്‍ജന്റീയും മെസിയും ഒക്ടോബറില്‍ എത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പങ്കാളിത്തത്തിന് കീഴില്‍ ഇതിഹാസ താരം ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം 2025 ഒക്ടോബറില്‍ ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരത്തിനായി ഇന്ത്യ സന്ദര്‍ശിക്കും എന്നാണ് എച്ച്എസ്ബിസി ഇന്ത്യ പങ്കുവച്ച വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
Key Words : Lionel Messy, Football
COMMENTS