ന്യൂഡല്‍ഹി : കേരളത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തിലെ വ്യവസായം നശിപ്പിച്ചത് കമ്മ്യൂണിസമാണെന്ന് മന്...
ന്യൂഡല്‍ഹി : കേരളത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തിലെ വ്യവസായം നശിപ്പിച്ചത് കമ്മ്യൂണിസമാണെന്ന് മന്ത്രി വിമര്‍ശിച്ചു. കേരളത്തിലെ നോക്കുകൂലി വിഷയവും മന്ത്രി രാജ്യസഭയില്‍ ഉന്നയിച്ചു. സി പി എമ്മിന്റെ നയങ്ങള്‍ മൂലമാണ് കേരളത്തിന്റെ വ്യവസായ രംഗം തെറ്റായ ദിശയിലെത്തിയതെന്ന് ഉദാഹരണമായി മന്ത്രി നോക്കുകൂലി എടുത്തു പറഞ്ഞ് അവര്‍ വിമര്‍ശിച്ചു.
കേരളത്തില്‍ നിലവില്‍ നോക്കുകൂലി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ഥം മുമ്പ് ഉണ്ടായിരുന്നുവെന്നല്ലേയെന്നും മന്ത്രി ചോദിച്ചു. കേരളത്തില്‍ ബസില്‍ സഞ്ചരിക്കുന്ന ഒരാള്‍ ഇറങ്ങി കഴിഞ്ഞാല്‍ ബാഗ് പുറത്തേക്ക് എത്തിക്കണമെങ്കില്‍ അമ്പത് രൂപ നോക്കുകൂലി നല്‍കണമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ ബഹളം വയ്ക്കുകയും സഭയില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സി പി എം നേതാവ് ബികാസ് രജ്ഞന്‍ ഭട്ടാചാര്യ മണിപ്പൂര്‍ വിഷയത്തെപറ്റി സംസാരിച്ചപ്പോള്‍ ധനമന്ത്രി സി പി എമ്മിനെയും കമ്മ്യൂണിസത്തെയും ശക്തമായി വിമര്‍ശിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിന് വിമര്‍ശനം എത്തിയത്.
Key Words: Nirmala Sitaraman, Kerala Government, Communism
COMMENTS