തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തില്‍ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നല്‍കി ഉമ്മ ഷെമീന. അഫാന്‍ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂര്‍...
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തില്‍ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നല്‍കി ഉമ്മ ഷെമീന. അഫാന്‍ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂര്‍ എസ്എച്ച്ഒക്ക് മൊഴി നല്‍കി. ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നും ഷെമീനയുടെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവദിവസം 50,000രൂപ തിരികെ നല്‍കണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നല്‍കിയത്.
തിരികെ വീട്ടിലെത്തിയപ്പോള്‍ അഫാന്‍ ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോള്‍ അഫാന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. മക്കളുമൊത്ത് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചിരുന്നതായും ഇതിനായി യുട്യൂബില്‍ ഇളയമകനെ കൊണ്ട് പലതും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്.
അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അഫാനെ ജയിലിലേക്ക് മാറ്റി. പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായാണ് കൂട്ടക്കൊലപാതകത്തിലെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഹോദരന്‍ അഹ്സാന്റെയും പെണ്‍സുഹൃത്ത് ഫര്‍സാനയുടെയും കൊലപാതകങ്ങളിലെ തെളിവെടുപ്പാണ് ഇന്ന് നടന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടെ പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന് ആദ്യം കൊലപാതകം നടന്ന പേരുമലയിലെ വീട്ടിലേക്ക് കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.
Key Words: Afan, Venjarammudu Mass Murder
COMMENTS