Film assistant director arrested with MDMA
തിരുവനന്തപുരം: കരമനയില്‍ എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടര്‍ പിടിയില്‍. 2.08 ഗ്രാം എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ ജസീമാണ് പിടിയിലായത്. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ താമസിക്കുന്ന ഇയാളെ ഷാഡോ പൊലീസും കരമന പൊലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെയാണ് ഇയാള്‍ ട്രെയിനില്‍ എംഡിഎംഎയുമായി കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് ബസില്‍ കൈമനത്തെത്തിയ ഇയാളെക്കുറിച്ച് ഷാഡോ സംഘത്തിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
COMMENTS